Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 14:56 IST
Share News :
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം കേരള ഹൈക്കോടതിയിൽ. ബാങ്ക് വായ്പകളിൽ സർക്കുലർ ഇറക്കുന്നതിൽ നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേരളത്തിൽ എവിടെയൊക്കെ കേന്ദ്രഫണ്ട് ഉപയോഗിച്ചുവെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നൽകിയതാണെന്നും ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു. നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.