Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇപ്റ്റ തിയേറ്റർ ഫെസ്റ്റ് 15 നാടകങ്ങൾ അരങ്ങേറും.

08 Jan 2025 21:54 IST

PALLIKKARA

Share News :

ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റസംഘടിപ്പിക്കുന്ന ഇപ്റ്റ തിയേറ്റർ ഫെസ്റ്റ് രണ്ടാം പതിപ്പ് സംസ്ഥാന ഏക പാത്ര നാടകോത്സവം 2025 ജനുവരി 11 ശനിയാഴ്ച കാലത്ത് 9 മണിമുതൽ ഫറോക്ക് പൂതേരിഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന മച്ചാട്ട് വാസന്തി നഗറിൽ അരങ്ങേറും. 42 സ്ക്രിപ്റ്റുകളിൽ തെരഞ്ഞെടുത്ത 15 നാടകങ്ങളാണ് മത്സരവിഭാഗത്തിൽ അവതരിപ്പിക്കുന്നത്.ഇപ്റ്റ ജില്ലാരക്ഷാധികാരി എൽ.സി സുകുമാരൻ പതാക ഉയർത്തും.ഇപ്റ്റ യൂണിറ്റ് പ്രസിഡന്റ് തിലകൻ ഫറോക്ക് ഇപ്റ്റ ഗാനമാലപിക്കും.

പ്രശസ്ത നാടക സംവിധായകൻ ഗോപിനാഥ് കോഴിക്കോട് ഉദ്ഘാടനം ചെയ്യും ഇപ്റ്റ ദേശീയ വൈ:പ്രസിഡന്റ് ടി.വി. ബാലൻ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് അദ്ധ്യക്ഷതവഹിക്കും.കോഓർഡിനേറ്റർ ഒ.അജയകുമാർ ആമുഖഭാഷണവും ഡയറക്ടർ പ്രിയദർശൻ കാൽവരിഹിൽസ് ഫെസ്റ്റിവെൽ പരിപ്രേക്ഷ്യവും നടത്തും.ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം.എം.സചീന്ദ്രൻ,ജില്ലാപ്രസിഡന്റ് എ.ജി.രാജൻ, സെക്രട്ടറി സദാനന്ദൻ സി.പി, ജീവകാരുണ്യ പ്രവർത്തകൻ ശശിധരൻ ഓലശ്ശേരി,സ്വാഗതസംഘം രക്ഷാധികാരി മുരളിമുണ്ടേങ്ങാട്ട്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.ടി.സുരേഷ്, സംസ്ഥാന കമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി, വിജയകുമാർ പൂതേരി എന്നിവർ ആശംസകൾ നേരും.സ്വാഗതസംഘം ചെയർമാൻ എം.എം. മുസ്തഫ സ്വാഗതവും ജനറൽ കൺവീനർ നന്ദിയും പറയും. ജയചന്ദ്രൻ തകഴിക്കാരൻ (ജോസഫിന്റെ റേഡിയോ)ബബിത മണ്ണിങ്ങപ്പള്ളിയാളി (റെഡ് കളർ ഓഫ് ബ്ലഡ് ) സുന്ദരൻ രാമനാട്ടുകര(പൊട്ടൻ) പ്രേമൻ മേലടി (വൃദ്ധവൃക്ഷങ്ങൾ)ഇന്ദിര തിയ്യത്ത്(ആവേ മരിയ) ബിന്ദുജയൻ (തുന്നൽകാരി) സതീശൻ പി.റ്റി (മരപ്പാവകൾ)സുഭാഷ് സുമതി ഭാസ്കരൻ (ആമേൻ) സതീഷ് നമ്മു(കടശ്ശിപെരുമാൾ) രതിപെരുവട്ടൂർ (ഏകാകിനി) നിഥിൻ നാഥൻ (മധുര സുരഭിലസുന്ദരനിലാവെളിച്ചം)അജയൻ ദൃശ്യ (കുടുംബയോഗം) സ്വപ്നേഷ് ബാബു(ഭരണഘടനയും ഞാനും)ഷിബുരാജ്.കെ,( മുറക്കാൻ)കസ്തൂരി (ശുഭ വയനാട് )എന്നിവരാണ് അഭിനേതാക്കൾ.ഒന്നാം സമ്മാനം 10,000 രൂപ ക്യാഷ് മനയ്ക്കൽ ലോഹിതാക്ഷൻ പെരുമുഖവും രണ്ടാം സമ്മാനം 7,500 രൂപ ക്യാഷ് എസ്.ശാന്തമ്മയുടെ ഓർമ്മയ്ക്ക് സ്മാരകസമിതിയും മുന്നാം സമ്മാനം 5000 രൂപ കെ.വി.സജിൻദാസിന്റെഓർമ്മയ്ക്ക് സുഹൃത്തുക്കളുമാണ് സംഭവാന ചെയ്തിരിക്കുന്നത്. കൂടാതെ ശില്പവും സാക്ഷ്യപത്രവും നല്കന്നു. ഫറോക്ക്,കടലുണ്ടി,രാമനാട്ടുകര, ചെറുവണ്ണൂർ-നല്ലളം,ബേപ്പൂർ ഇപ്റ്റ യൂണിറ്റുകളാണ് ഇപ്റ്റ തിയേറ്റർ ഫെസ്റ്റിന് നേതൃത്വം നല്കുന്നത്.


Follow us on :

More in Related News