Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 12:39 IST
Share News :
ചാലക്കുടി:
കുട്ടികൾക്കും വനിതകൾക്കും ആദിവാസികൾക്കും ക്ഷേമം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ആണ് ഈ വർഷം ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബ് നടപ്പിലാക്കുക.
സാമൂഹ്യ സേവന രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നേ റോട്ടറി ക്ലബ് ചാലക്കുടിയിൽ ഈ വർഷം നടപ്പിലാക്കുന്നത് ഒട്ടേറെ ജനോപകാര പദ്ധതികളാണെന്ന് പ്രസിഡൻറ് പി ഡി ദിനേശ്, സെക്രട്ടറി അഡ്വക്കേറ്റ് കെ കുഞ്ഞുമോൻ,അനീഷ് കുഞ്ഞപ്പൻ, സണ്ണി ഡേവീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബ് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏതാനും ജന സേവന പ്രോജക്ടുകൾ
1. വിദ്യാഭ്യാസ ഉപജില്ലയിൽ ആയിരം വിദ്യാർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനയും, നേത്ര സംരക്ഷണ ബോധവൽക്കരണവും നടത്തുന്നു
2. 500 വിദ്യാർഥികൾക്ക് സൗജന്യ ദന്ത പരിശോധനയും, ദന്ത ചികിത്സയും, ദന്ത സംരക്ഷണ ബോധവൽക്കരണം, നടത്തുന്നു
3. 500 രക്ഷാകർത്താക്കൾക്ക് ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് ൻ്റെ സഹകരണത്തോടെ സൗജന്യമായി നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തുന്നു
4. കാടുകുറ്റി ,പടിഞ്ഞാറേ ചാലക്കുടി, കൃഷിഭവനുമായി സഹകരിച്ച് പ്രദേശത്തെ കർഷകർക്കായി പ്രത്യേക ജൈവ കാർഷിക സെമിനാറും, സൗജന്യ മണ്ണ് പരിശോധന,യും, ജൈവ കർഷകരെ അവാർഡ് നൽകി ആദരിക്കലും, കർഷകർക്ക് സൗജന്യ വിത്തും, ജൈവവളവും നൽകുന്ന "കാർഷികം 2024 " പദ്ധതി
5. വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾക്ക് പത്രം വിതരണം ചെയ്യുന്നു
6. . 5 സെന്റിൽ താഴെ ഭൂമിയുള്ള പാവപ്പെട്ടവർക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യമായി വീട് വച്ച് നൽകുന്നു
7. വനിതകൾക്കായി സൗജന്യമായി മെൻസ്ട്രൽ കപ്പുകളും, മെഡിക്കൽ ക്യാമ്പുകളും, നടത്തുന്നു
8. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ നൽകുന്നു
9. സ്കൂൾ വിദ്യാർത്ഥികളുടെയും, എൻഎസ്എസ് വളണ്ടിയേഴ്സിന്റെയും, സഹകരണത്തോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും
10. ചാലക്കുടിയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ സാമൂഹിക വനവൽക്കരണ പദ്ധതിയും, പ്രത്യേക മെഡിക്കൽ ക്യാമ്പുകളും, ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും, സംഘടിപ്പിക്കുന്നു
11. ആദിവാസികൾക്കായി പ്രത്യേക മയക്ക് മരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും, മെഡിക്കൽ ക്യാമ്പുകളും സ്വയംതൊഴിൽ ഉപാധികളും നൽകുന്നു ആദിവാസി വിഭാഗത്തിലെപ്ലസ് ടു തലത്തിൽ ഉന്നത തല വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു. പ്രത്യേക തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.