Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ എട്ടിന് (തിങ്കൾ) ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും കോട്ടയം ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

05 Jul 2024 20:36 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ എട്ടിന് (തിങ്കൾ) ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. വായനയും പുസ്തകങ്ങളും ആസ്പദമാക്കിയാകും ക്വിസ് മത്സരം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും.

 കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജൂലൈ എട്ടിന് രാവിലെയും ഉച്ചകഴിഞ്ഞുമായാണ് മത്സരം. വിദ്യാർഥികളുടെ മത്സരം രാവിലെ 11.00 മണിക്കും സർക്കാർ ജീവനക്കാരുടെ മത്സരം ഉച്ചകഴിഞ്ഞ് 2.00 മണിക്കും നടക്കും.

രണ്ടുപേർ വീതമുള്ള ടീമുകളായാണ് വിദ്യാർഥികളുടെ മത്സരം. ഒരു സ്‌കൂളിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം/സ്‌കൂൾ തിരിച്ചറിയൽ കാർഡ് സഹിതം പങ്കെടുക്കണം. ജീവനക്കാർക്ക് വ്യക്തിഗത മത്സരമാണ്. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. മത്സരാർഥികൾ

https://tinyurl.com/yc5s7k5s എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ജൂലൈ ഏഴു(ഞായർ) വൈകിട്ട് അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാം. ഓഫ്‌ലൈനായി 9847998894 എന്ന മൊബൈൽ നമ്പറിലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0481-2562558, 9847998894



Follow us on :

More in Related News