Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെടാമംഗലം ഗവ.എൽപി സ്കൂൾ റോഡ് തകർച്ചയിൽ

05 Dec 2024 17:56 IST

Anvar Kaitharam

Share News :

കെടാമംഗലം ഗവ.എൽപി സ്കൂൾ റോഡ് തകർച്ചയിൽ


പറവൂർ: കെടാമംഗലം ഗവ.എൽപി സ്കൂൾ റോഡിൻ്റെ ശോചനീയാവസ്ഥ മൂലം വിദ്യാർത്ഥികളും പ്രദേശവാസികളും ദുരിതത്തിൽ. കുറച്ച് നാളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് റോഡിൻ്റെ അവസ്ഥ. മഴക്കാലമായാൽ വെള്ളക്കെട്ടുകൂടി ആകുമ്പോൾ ദുഷ്കരമാകുകയാണ് ഇതിലൂടെയുള്ള യാത്ര. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏഴിക്കര പഞ്ചായത്തിലാണെങ്കിലും റോഡ് പറവൂർ നഗരസഭയുടെ അധീനതയിലുള്ളതാണ്. മേഖലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. റോഡിലൂടെ യാത്ര ചെയ്ത നിരവധി കുട്ടികൾക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങളും ഈ റോഡിലൂടെ പതിവായി യാത്ര ചെയ്യുന്നുണ്ട്. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

Follow us on :

More in Related News