Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 12:58 IST
Share News :
ഇടുക്കി: മുരിക്കാശേരി മങ്കുവ കൊച്ചു കേരളത്തു നിന്നും 45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. കൊച്ചു കേരളം വാഴപ്പിള്ളില്‍ സിബിയുടെ വീട്ടില്‍ നിന്നുമാണ് കോട കണ്ടെടുത്തത്. സിബി എക്‌സൈസ് പാര്‍ട്ടിയെ കണ്ട ഉടന്‍ ഓടി രക്ഷപ്പെട്ടു. സിബിയെ പ്രതിചേര്‍ത്ത് കേസെടുത്തു. പ്രതിയുടെ വീടു കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൈജുമോന്‍ ജേക്കബ്, പ്രിവന്റിവ് ഓഫീസര്‍മാരായ ജിന്‍സണ്‍ സി എന്‍, ബിനു ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു വേലായുധന്‍, ഡ്രൈവര്‍ അഗസ്റ്റിന്‍ തോമസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു
Follow us on :
More in Related News
Please select your location.