Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിചേൽപ്പിച്ചു

29 Apr 2024 11:25 IST

Anvar Kaitharam

Share News :

വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിചേൽപ്പിച്ചു


പറവൂർ: കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. കഴിഞ്ഞ ദിവസം അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ് വള. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം ഉടമയ്ക്ക് കൈമാറി. സന്തോഷാശ്രുക്കൾ പൊഴിച്ച് ബേബി വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on :

Tags:

More in Related News