Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സത്യാഗ്രഹത്തിൽ തന്തെപെരിയാർ പങ്കെടുത്തതിൻ്റെ ശതാബ്ദി ആഘോഷ സമാപനം12ന് വൈക്കത്ത് നടക്കും.

10 Dec 2024 16:57 IST

santhosh sharma.v

Share News :

വൈക്കം: ഇന്ത്യൻ സാമൂഹികനീതി ചരിത്രത്തിലെ ആദ്യ വിജയമായ വൈക്കം സത്യാഗ്രഹത്തിൻ്റെ സമരനായകൻ തന്തെ പെരിയാർ പങ്കെടുത്ത ശതാബ്ദി ആഘോഷ സമാപനം 12 ന് വൈക്കത്ത് നടക്കും.

സമര ചരിത്രം പുതുതലമുറയ്ക്ക് ബോധ്യപ്പെടാൻ കഴിയുംവിധം തമിഴ്നാട് സർക്കാർ തന്തെ പെരിയാർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി

വൈക്കം വലിയ കവലയിലുള്ള തന്തെ പെരിയാർ സ്മാരകവും, ഗ്രന്ഥ ശാലയും 8.14 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചാണ് നാടിന് സമർപ്പിക്കുന്നത്.12 ന് രാവിലെ 10ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴകം അധ്യക്ഷനും തന്തെപെരിയാറിൻ്റെ ശിഷ്യനുമായ കെ.വീരമണി മുഖ്യാതിഥിയായി പങ്കെടുക്കും. തമിഴ്‌നാട് മന്ത്രിമാരായ ദുരൈമുരുകൻ,എ.വി.വേലു, എം.പി.സാമിനാഥൻ, കേരള മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ, ചീഫ് സെക്രട്ടിമാർ, എം.പിമാർ, എം എൽ എ മാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വൈക്കം ബീച്ച് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സമാപന സമ്മേളത്തിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.വി. വേലു , കേരളം തുറമുഖം സഹകരണം ദേവസ്വം മന്ത്രി വി.എൻ. വാസവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



Follow us on :

More in Related News