Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.എം.ഒ. കോളേജ് മാഗസിൻ 'ഇറ്റ് ' ക്യാമ്പസ് ചാറ്റ് അവാർഡിന്റെ ആദ്യ പത്തിൽ ; തിരൂരങ്ങാടിക്ക് അഭിമാനം

11 Oct 2025 11:26 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2023-24-ൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ "ഇറ്റ്" എന്ന കോളേജ് മാഗസിൻ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 'ക്യാമ്പസ് ചാറ്റ് കോളേജ് മാഗസിൻ അവാർഡ് 2025'-ൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 10 മാഗസിനുകളിൽ ഇടംപിടിച്ചാണ് 'ഇറ്റ്' കോളേജിന് അഭിമാനമായത്.


കഴിഞ്ഞ വർഷം പ്രകാശന ചെയ്ത "ഇറ്റ്" എന്ന മാഗസിൻ, വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടാണ് ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്. മാഗസിൻ്റെ മികച്ച അവതരണവും സാഹിത്യ നിലവാരവുമാണ് ഈ നേട്ടത്തിന് പിന്നിൽ. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിനുകളിൽ ഒന്നായി 'ഇറ്റ്' തിരഞ്ഞെടുക്കപ്പെട്ടത്, പി.എസ്.എം.ഒ. കോളേജിന്റെ സാംസ്കാരിക-സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു. ഈ നേട്ടത്തിൽ കോളേജ് അധികൃതരും വിദ്യാർത്ഥി യൂണിയനും സന്തോഷം രേഖപ്പെടുത്തി.

Follow us on :

More in Related News