Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നലെ അന്തരിച്ച സി.പി.ഐ.എം. പ്രഥമ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമായിരുന്ന പഴയകണ്ടത്തിൽ ഗോപാലന്റെ ഭൗതികശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി.

25 May 2024 19:15 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഇന്നലെ അന്തരിച്ച 

സി.പി.ഐ.എം പ്രഥമ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, മൂന്നിയൂർ-തേഞ്ഞിപ്പലം പഞ്ചായത്തുകളടങ്ങിയ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന 

പഴയകണ്ടത്തിൽ ഗോപാലന്റെ(84)

ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി.


പത്തോളജി വിഭാഗം മേധാവി 

ഡോ. അപ്സര സുനിൽ മൃതദേഹം സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകുകയും ഈ സൽകർമ്മത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ടെക്നോളജി വളർന്നെങ്കിലും മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം കാര്യക്ഷമമാവണമെങ്കിൽ ആവശ്യത്തിന് മൃതദേഹങ്ങൾ തന്നെ വേണമെന്നും ഗോപാലേട്ടനെ പോലുള്ളവർ ചെയ്തത് മഹത് പ്രവർത്തിയാണെന്നും അവർ പറഞ്ഞു. 


 മെഡിക്കൽ കോളേജിന് മൃതദേഹം വിട്ടുനൽകുന്ന നടപടിക്രമങ്ങൾ ലളിതമാണെന്നും അവർ സൂചിപ്പിച്ചു.

200 രൂപയുടെ മുദ്രപത്രത്തിൽ മൃതദേഹം നൽകുന്നതിനുള്ള സമ്മതപത്രം രക്ത ബന്ധുക്കളുടെയും സാക്ഷികളുടെയും ഒപ്പോടു കൂടി ആർക്കും മെഡിക്കൽ കോളേജിന് നൽകാമെന്നും മരിച്ച് കഴിഞ്ഞാൽ ഡോക്ടറുടെ വിശദമായ മെഡിക്കൽ റിപ്പോർട്ട് സഹിതം രക്ത ബന്ധുക്കളുടെ സമ്മതപത്രം സാക്ഷികളുടെ ഒപ്പോടു കൂടി സമർപ്പിച്ചാൽ സ്വീകരിക്കുമെന്നും അവർ വിശദീകരിച്ചു.

ഇനി ജീവിച്ചിരിക്കുമ്പോൾ സമ്മതപത്രം മെഡിക്കൽ കോളേജിന് കൈമാറിയിട്ടില്ലെങ്കിലും ജീവിച്ചിരിക്കുമ്പോൾ അത്തരം ആഗ്രഹം പ്രകടിപ്പിച്ച വ്യക്തികളുടെ മരണശേഷം ബന്ധുക്കൾക്ക് ബാക്കി നടപടിക്രമങ്ങൾ നടത്തിയാൽ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.


ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് നൽകണമെന്ന് മുദ്രപത്രത്തിൽ അദ്ധേഹം എഴുതി വെച്ചുരുന്നു. തന്റെ പതിനെട്ടാം വയസിൽ പിതാവിനൊപ്പം ചെറുവണ്ണൂർ കൊളത്തറയിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ടൈൽ വർക്സിൽ ജോലിക്ക് ചേർന്ന് ട്രെഡ് യൂണിയന്റെ സജീവ പ്രവർത്തകനായി മാറിയ പഴയകണ്ടത്തിൽ ഗോപാലൻ 1964 ൽ സി പി ഐ എം അംഗമായി. 1970 ൽ ജനതാ ടൈൽസിലെ തൊഴിലാളിയായതോടെ മൂന്നിയൂരായിരുന്നു പിന്നീടുള്ള പ്രവർത്തനമേഖല. സി.ഐ.ടി.യു ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു.

1981 - ഓടെ സജീവമായ സംഘടനാ പ്രവർത്തനത്തിൽ നിന്ന് പിൻമാറി.

അദ്ധേഹത്തിന്റെ വീട്ടിൽ മാർക്സിയൻ ക്ലാസിക്കുകളക്കം നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെയുണ്ടായിരുന്നു. അത് തുഞ്ചൻ സ്മാരക മലയാളം സർവ്വകലാശാലക്കും, പാർട്ടിയുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ പാർട്ടിയിയുടെ ചരിത്ര രചനക്കും കൈമാറിയിരുന്നു.ജീവിതത്തിലുടനീളം കർശന നിലപാടുകാരനായിരുന്ന ഗോപാലേട്ടന്റെ വീടിന്റെ പൂമുഖത്ത് മാർക്സിയൻ ദർശനം ഈ വീടിന്റെ ഐശ്വര്യം എന്ന ഫോട്ടോയാണ് അലങ്കരിച്ചിരുന്നത്. കൊളത്തറ, ആത്മവിദ്യാലയ എ യു പി സ്കൂളിൽ നിന്ന് നിന്ന് വിരമിച്ച മൈത്രി ടീച്ചറാണ് ഭാര്യ.


കോഴിക്കോട് മെഡിക്കൽ കോളേജ് പത്തോളജി വിഭാഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം

സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ സെക്രട്ടറിയേറ്റ് അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മറ്റി അംഗവും 

പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രൻ, പി.വി.സജി എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News