Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുവന്നൂർ കേസ് : പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

16 Apr 2024 15:16 IST

sajilraj

Share News :

തിരുവനന്തപുരം : കരുവന്നൂർ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂരിൽ കള്ളം പറയേണ്ട കാര്യമില്ലെന്നും കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം സിപിഐഎം അക്കൗണ്ട് മരവിപ്പിച്ചതിൽ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് ആദായനികുതി വകുപ്പിന് മറുപടി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരുവന്നൂരില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന്റെ മറുപടിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വിമര്‍ശനം. കരുവന്നൂരിൽ തങ്ങള്‍ക്ക് കള്ളം പറയേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പറയുന്ന കാര്യം എന്തെന്ന് പ്രധാനമന്ത്രി പരിശോധിച്ചാൽ മതിയെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിനിടെ സിപിഐഎം അക്കൗണ്ട് മരവിപ്പിച്ചതിൽ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് ആദായനികുതി വകുപ്പിന് മറുപടി നല്‍കി. ആദായനികുതി റിട്ടേണില്‍ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച വിശദീകരണമാണ് നൽകിയത്. കേന്ദ്രകമ്മിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് നിലപാടറിയിച്ചത്.

Follow us on :

More in Related News