Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ്സ് മാഫിയ കൂട്ട് കെട്ട് ആരോപിച്ച് യൂത്ത് ലീഗ് മുക്കം പോലീസ്സ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

07 Sep 2024 15:14 IST

UNNICHEKKU .M

Share News :

മുക്കം:പോലീസിലെ മാഫിയ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും പുറത്തു വന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ പങ്ക് ന്വേഷിക്കണമെന്നാവശ്യപ്പെട്ടും മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പോലീസ് സേനയിലെ വഴിവിട്ട പ്രവർത്തനങ്ങൾ 

സംസ്ഥാനത്തെ ഒരു എം.എൽ എ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഒന്നുകിൽ കുറ്റക്കാർക്കെതിരെയോ അല്ലെങ്കിൽ എം.എൽ എ ക്കെതിരെ യോ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.റാഫി മുണ്ടുപാറ അധ്യക്ഷതവഹിച്ചു മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, എം ടി സെയ്ത് ഫസൽ, കെ.പി സുനീർ, 

എ.കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി പുതുക്കുടി മജീദ് ,എ.എം അബൂബക്കർ, പി.എം സുബൈർ ബാബു , ഐ.പി ഉമ്മർ, നടുക്കണ്ടി അബൂബക്കർ, എന്നിവർ സംസാരിച്ചു.,

ഷംസീർ പോത്താറ്റിൽ സ്വാഗതവും നിസാം കാരശ്ശേരി നന്ദിയും പറഞ്ഞു

മുക്കം പാർക്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.കെ യാസിർ , പി.ഐ ജലീൽ, ശരീഫ് വെണ്ണക്കോട് എം.ടി മുഹ്സിൻ, കെ.സി ശിഹാബ്, കെ.എം അഷ്റഫലി, കമറുൽ ഇസ്‌ലാം, അൻവർ മുണ്ടുപാറ,അലി വാഹിദ്, തുടങ്ങിയവർ നേതൃത്വം നൽകി

Follow us on :

More in Related News