Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 08:56 IST
Share News :
പൊൻകുന്നം:സഹസ്രദളപത്മം എന്നറിയപ്പെടുന്ന 1000 ഇതളുകളുള്ള താമര വീട്ടുമുറ്റത്ത് വിരിഞ്ഞത് കൗതുകക്കാഴ്ചയായി. രണ്ട് തൈകളാണ് ഇപ്പോൾ പുഷ്പിച്ച് നിൽക്കുന്നത്. ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ച ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി.എൻ. സോജന്റെ വീട്ടിലാണ് ഈ അപൂർവകാഴ്ച. നഴ്സറിയിൽനിന്ന് വാങ്ങിയ തൈയാണ് നട്ടത്.
അതാണിപ്പോൾ പൂത്തുനിൽക്കുന്നത്. പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായാണ് വിരിഞ്ഞുകാണാറുള്ളത്.
അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800 മുതൽ 1600വരെ ഇതളുകൾ ഉണ്ടാകുമെന്ന് സോജൻ പറഞ്ഞു. നട്ട് ഒന്നരമാസം കഴിഞ്ഞപ്പോഴാണ് മൊട്ടിട്ടത്. പൂമൊട്ട് വന്ന് 15 ദിവസത്തോളമെത്തുമ്പോൾ പൂവിരിഞ്ഞു. വിരിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞുതുടങ്ങും.
Follow us on :
Tags:
More in Related News
Please select your location.