Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 22:38 IST
Share News :
ഗുരുവായൂർ:കേന്ദ്രടൂറിസം,പെട്രോളിയം,പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.നറുനെയ്യും,കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കണ്ണനെ കൺകുളിരെ തൊഴുതു.കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഇന്ന് വൈകുന്നേരം നാലു മണിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വൺസ്വീകരണം നൽകി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു.സുഹൃത്തും,മുൻ ദേവസ്വം ഭരണ സമിതി അംഗവുമായ ഡോ.വി.രാമചന്ദ്രൻ,ബിജെപി നേതാക്കൾ എന്നിവരോടൊത്ത് വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദർശനത്തിനായി ഇറങ്ങി.കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ എത്തി ഭഗവാനെ തൊഴുതു.നാളികേരമുടച്ചു.തുടർന്നായിരുന്നു ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ.പ്രമോദ് കളരിക്കൽ,അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.തുടർന്ന് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു നിന്ന് ദർശന സായൂജ്യം നേടി.40 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട്ട് ആറേകാലോടെയാണ് ദർശനം പൂർത്തിയാക്കി ഇറങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.