Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ആശ്രയയുടെ മൂന്നാമതു വാർഷികവും ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് കർമ്മവും നടത്തി.

25 Aug 2024 12:50 IST

santhosh sharma.v

Share News :

വൈക്കം: സമൂഹത്തിൽ വേദനയും പ്രയാസങ്ങളും കഷ്ടതയും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഉണ്ടെന്നും വൈക്കം പോലെ തൊഴിലാളികളും സാധാരണക്കാരും അധിവസിക്കുന്ന ഒരു പ്രദേശത്ത് ആശ്രയ പോലുള്ള സന്നദ്ധ സേവന സംഘടന ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് എഐസിസി വർക്കിങ്ങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ മൂന്നാമതു വാർഷികവും ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹമെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വൈക്കം വിജയലക്ഷ്മി, ശരത് മോഹൻ, മാസ്റ്റർ ശ്രേയസ് ഗിരീഷ്, സുധാംശു , എം.സിന്ദുരാജ്,തേരൊഴി രാമക്കുറുപ്പ്, വൈക്കം ജയകുമാർ, ഉണ്ണികൃഷ്ണൻ കരിയിൽ, പി.ജി. ഷാജിമോൻ എന്നിവരെയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെ മെഡലുകൾ നേടിയ ടി. ഷാജികുമാർ, ടി.എം. മജു, അനീഷ് വി.കെ. എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്ക്കാരങ്ങൾ ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ പി സി സി സെക്രട്ടറി അഡ്വ.എസ്. ശരത് നഗരസഭ ചെയർപേർസൺ പ്രീതരാജേഷ് എന്നിവർ വിതരണം ചെയ്തു. ആശ്രയ ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


Follow us on :

More in Related News