Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുഭദ്ര കൊലക്കേസ്; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമെന്ന് നിഗമനം

11 Sep 2024 10:55 IST

- Shafeek cn

Share News :

ആലപ്പുഴ: ആലപ്പുഴ കലവൂര്‍ കോര്‍ത്തശേരിയില്‍ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടക്കും. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടം സങ്കീര്‍ണ്ണമാകും.


പ്രതികളെന്നു സംശയിക്കുന്ന നിതിന്‍ മാത്യുവിനും ശര്‍മിളക്കും വേണ്ടി ഉടുപ്പിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവര്‍ സുഭദ്രയുടെ സ്വര്‍ണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തി. സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ കവര്‍ന്നെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.


പ്രതിയെന്ന് സംശയിക്കുന്ന നിധിന്‍ മാത്യുവും ഷര്‍മിളയും അമിത മദ്യപാനികളാണെന്നും മാത്യു മദ്യപിച്ചാല്‍ അക്രമാസക്തനാകുന്ന ആളെന്നും പോലീസ് പറയുന്നു. ഇരുവര്‍ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാകുന്നതും പതിവാണ്. നിതിന്‍ മാത്യുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ശര്‍മിളക്കെതിരെ മണ്ണഞ്ചേരി പോലീസില്‍ കേസുണ്ട്. കര്‍ണാടക സ്വദേശി 34 കാരി ശര്‍മിളയെ സംബന്ധിച്ചു ദുരൂഹതകള്‍ ഏറെയാണ്.


നാട്ടുകാര്‍ നല്‍കിയ വിവരങ്ങളാണ് ശര്‍മിള, നിധിന്‍ മാത്യും എന്നിവരിലേക്ക് പൊലീസിനെ എത്തിച്ചത്. സുഭദ്രയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും ദൃശ്യങ്ങളില്‍ സുഭദ്ര ഒപ്പം ഉണ്ടായിരുന്ന ആളുകളെയും തിരിച്ചറിയാന്‍ സാധിച്ചതും തിരോധാനക്കേസ് കൊലപാതകം ആണെന്ന കണ്ടെത്തലിലേക്ക് പോലീസിനെ എത്തിച്ചു. സുഭദ്രയും ശര്‍മിളയും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യമാണ് നിര്‍ണായകമായത്.

Follow us on :

More in Related News