Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം സഹകരണ ബാങ്കിൽ : വോട്ടർമാർ പുറത്താവാൻ കാരണം മുൻ ഭരണ സമിതിയുടെ പിടിപ്പ് കേട് മൂലമെന്ന് - അഡ്മിനിസ്ട്രേറ്റ് കമ്മറ്റി''

10 Sep 2024 16:51 IST

UNNICHEKKU .M

Share News :


മുക്കം: മുക്കം സർവ്വീസ് സഹകരണ ബാങ്കിൽ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ 3400 ഓളം പേർ ഒഴിവാക്കപ്പെട്ടത് യൂ ഡി എഫ് മുൻഭരണ സമിതിയുടെ പിടിപ്പുകേടു മൂലം മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റ് കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അകാരണമായി ഒഴിവാക്കപ്പെട്ടതാണെന്ന് ആരോപിച്ച് യൂ.ഡി എഫ് മുൻ ഭരണ സമിതി മുക്കത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അഡ്മിനിസ്ട്രേറ്റ് കമ്മറ്റി ആരോപിച്ചു.  

2018 നവംമ്പർ 11 ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ A 15565 ന് ശേഷം A 21424 വരെയുള്ള അംഗത്വ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്ന കാരണത്താൽ മെമ്പർമാർക്ക് വോട്ട് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് അധികാരത്തിൽ യൂ ഡി എഫ് ഭരണ സമിതി വന്ന ശേഷം അഡ്മിഷൻ രജിസ്റ്റർ വ്യാജമായി സൃഷ്ടിച്ചതായി കാണാൻ കഴിഞ്ഞു. 2018 നവംബറിന് മുമ്പ് അംഗത്വം അവസാനിപ്പിച്ചവരിൽ 65 പേർ പുതുതായി തയ്യാറാക്കിയ അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടതായി കാണുന്നു. 18/07/2018 ന് ഒരു ഓഹരി തുകയായ Rs.500 രൂപ തികയാത്ത 6480 മെമ്പർമാരിൽ, അംഗമല്ലാതായി മാറിയ 2031 മെമ്പർമാർ പുതുതായി തയ്യാറാക്കിയ അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടതായി കാണുന്നു. 2018 നവംബറിന് മുമ്പ് മരണപ്പെട്ടവർ, മരണ തിയ്യതിയ്ക്ക് ശേഷം അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടതായി കാണുന്നു. ബാങ്കിൽ മുൻ സെക്രട്ടറിമാരായ പി.ടി.ഉസ്സൻ, പി.പി പങ്കജാക്ഷൻ തുടങ്ങിയവരുടെ വ്യാജ സീൽ ഉപയോഗിച്ച് ഒപ്പിട്ടതായി കാണുന്നു. സഹകരണ വകുപ്പ് അന്വേഷണത്തിൽ മുൻസെക്രട്ടറിമാർ ഇത്തരത്തിൽ ഒപ്പ് വെച്ചിട്ടില്ല എന്ന മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. A 15565 ന് ശേഷം A 21424 വരെയുള്ള അഡ്മിഷൻ രജിസ്റ്റർ പുനഃസ്ഥാപിക്കുന്നതിന് ഭരണ സമിതി യോഗത്തിൽ തീരുമാനിക്കുകയോ, പ്രത്യേക പൊതുയോഗം വിളിച്ചു ചേർക്കുകയോ ചെയ്യാതെയും, ഈ അംഗങ്ങൾ രേഖാമൂലം കത്ത് നൽകാതെയും കൃത്രിമമായ രജിസ്റ്റർ എഴുതി സൂക്ഷിക്കുകയാണ് ചെയ്തത്.ബാങ്കിന്റെ മെമ്പർമാരുടെയും, ഇടപാടുകാരുടെയും താല്പര്യം യഥാസമയം സംരക്ഷിക്കാനോ മെമ്പർമാരുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള രജിസ്റ്റർ സംബന്ധമായ തർക്കങ്ങൾ തീർക്കാനോ ശ്രമിക്കാതെ കോടികൾ കോഴവാങ്ങി പുതിയ 17 നിയമനങ്ങൾ നടത്തുക മാത്രമാണ് മുൻ യു.ഡി എഫ് ഭരണ സമിതി ചെയ്തെന്ന് കുറ്റപ്പെടുത്തി. 2013 ലെ ഹെഡ് ഓഫീസ് കെട്ടിട നിർമ്മാണം, വിവിധ സമയങ്ങളിലെ നിയമന അഴിമതി എന്നിവ സംബന്ധിച്ച് കണ്ണൂർ സഹകരണ വിജിലൻസും, നിയമനങ്ങളിലെ അഴിമതി സംബന്ധിച്ച് കോൺഗ്രസ് നേതാവുംമുൻ ഡയറക്ടറുമായ എം.പി.ഷംസുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം നടത്തുകയാണ്.ഈ അവസരത്തിൽ മുക്കത്തെ സഹകരണ ബാങ്കിനെ അഴിമതിക്കാരിൽ നിന്ന് സംരക്ഷിക്കാനുള്ള പരിശ്രമത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണ അഭ്യർത്ഥിക്കുന്നതായി അ ഡ്മിനിസ്ട്രേറ്റ് കമ്മറ്റി അംഗങ്ങൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കെ.ടി ബിനു, കെ.ടി ശ്രീധരൻ,ദീപു പ്രേംനാഥ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News