Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 21:18 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആൾമാറാട്ടം നടത്തി ഡോക്ടർ ജോലി ചെയ്തുവെന്ന ആരോപണം അന്വേഷിക്കുവാൻ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡയറക്ടറേറ്റും നടപടികൾ തുടങ്ങി.
അത്യാഹിത വിഭാഗത്ത് ജോലി ചെയ്യുവാൻ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള ഡോ . സഹീദയ്ക്ക് പകരം ഭർത്താവായ കൊണ്ടോട്ടി ആശുപത്രിയിലെ ഡോ. സഫീൽ രഹസ്യമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പല ദിവസങ്ങളിലും ഭാര്യയുടെ ഡ്യൂട്ടി ആൾമാറാട്ടം നടത്തി ചെയ്യുന്നുവെന്നാണ് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം യൂണിറ്റിനെക്കൊണ്ട് ഇത് സംബന്ധിച്ച് അന്വേഷിപ്പിക്കുന്നതിന് വിജിലൻസ് ഡയറക്ടറേറ്റ് നടപടികൾ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.