Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 17:54 IST
Share News :
കുന്നമംഗലം: കുന്ദമംഗലം പൊയ്യയിൽ ജലസോ ത്രസുകളിൽ ശുചി മുറി മാലിന്യം തള്ളുന്നവർക്കെതിരിൽ പോലിസ് കർശന നടപടി സ്വീകരിക്കുന്നില്ലന്ന് ആരോപിച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം പ്രദേശത്തെ വിവിധ കക്ഷി നേതാക്കളും പ്രതിഷേധത്തിനെത്തി ബ്ലോക്ക് പ്രസിഡണ്ട് എ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോ ലാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ധർമ്മരത് നൻ', സജിത ഷാജി, വിവിധ കക്ഷി പ്രതിനിധികളായ ഷിജു .എ പി ദേവദാസൻ,സത്യൻ പ്രസംഗിച്ചു.പോലീസ് അസിസ്റ്റൻ്റ് കമ്മിഷണർ ഉമേഷ് സ്ഥലത്തെത്തി ജനപ്രതിനിധികളുമായി , ചർച്ച നടത്തുകയും ഉടൻ പരിഹാര നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകിയതോടെ ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
Follow us on :
More in Related News
Please select your location.