Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 23:00 IST
Share News :
പരപ്പനങ്ങാടി : ചൂടിന്റെ കാഠിന്യത്തിൽ
ശുദ്ധജലത്തിന്നായി ജനം നട്ടോട്ടമോടുമ്പോൾ വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ആഴ്ചകളായി വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നു. പാലത്തിങ്ങൽ പഴയ പാലത്തിനോട് ചേർന്നുള്ള മെയിൻ പൈപ്പിൽ നിന്നുമാണ് പൈപ്പ് പൊട്ടി വെള്ളം പുഴയിലേക്ക് പാഴാക്കി കൊണ്ടിരിക്കുന്നത്. ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആണ് അതുതന്നെ പൂർണമായി ലഭിക്കാറുമില്ല. അതിനിടെയാണ് ഇത്തരത്തിൽ വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത്.
പകുതിയിലേറെ വെള്ളം പാഴാക്കി പോകുമ്പോൾ പകുതിയോളം വെള്ളം മാത്രമേ പൊതുജനങ്ങൾക്ക് കിട്ടുന്നുള്ളൂ എന്ന നാട്ടുകാരും പരാതി പറയുന്നു. അടിയന്തിരമായി ലീക്കേജ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് വാട്ടർ അതോറിറ്റിക്ക് പരാതി നൽകുകയും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
Follow us on :
Tags:
More in Related News
Please select your location.