Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 22:29 IST
Share News :
വയനാട് ഭവന നിർമ്മാണ പദ്ധതി;
മഹല്ല് കൂട്ടായ്മ ഫണ്ട് ശേഖരണം തുടങ്ങി
പറവൂർ: വയനാട് പ്രകൃതി ദുരന്തഭൂമിയിലുള്ളവരുടെ പുനരധിവാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ചേന്ദമംഗലം മഹല്ല് ജമാഅത്ത് ശേഖരിച്ച തുക പ്രസിഡൻ്റ് എം എം അബ്ദുല്ല മണ്ണാന്തറയിൽ നിന്നും മഹല്ല് കൂട്ടായ്മ ജില്ലാ ട്രഷറർ സി വൈ മീരാൻ ഹാജി ഏറ്റുവാങ്ങി.
മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് യോഗം ഉദ്ഘാടനം ചെയ്തു. പറവൂർ പട്ടാളം മുസ്ലിം ജമാഅത്ത് പ്രസിഡൻ്റും മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ ബി കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ ജ.സെക്രട്ടറി സി കെ അമീർ, കോഡിനേറ്റർ മുജീബ് റഹ്മാൻ, തോട്ടക്കാട്ടുകര മഹല്ല് പ്രസിഡൻ്റ് നാദിർഷ, അൻവർ ഫിറോസ്, ഏലൂക്കര മഹല്ല് പ്രസിഡൻ്റ് ജമാൽ, അലികുഞ്ഞ് വല്ലം, കെ കെ ഇബ്രാഹിം മന്ദം എന്നിവർ സംസാരിച്ചു. ചേന്ദമംഗലം മഹല്ല് സെക്രട്ടറി കെ.കെ ഷംസുദ്ദീൻ സ്വാഗതവും ഖത്തീബ് ശിഹാബ് മൗലവി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.