Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് എക്സ് -സർവീസസ് ലീഗ് കടുത്തുരുത്തി യൂണിറ്റ് കാർഗിൽ വിജയ് ദിവസ ആചരണം സംഘടിപ്പിച്ചു.

26 Jul 2024 19:39 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി :കാർഗിൽ വിജയ് ദിവസ് ആഘോഷം ഡിഫൻസിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും, പരമ്പരാഗതമായ യുദ്ധ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി നമുക്ക് യുദ്ധം ചെയ്യേണ്ടി വരികയും, അതുപോലെ തന്നെ നിരവധി സഹപ്രവർത്തകർ വീര മൃത്യു വരിച്ച ഒരു യുദ്ധം കൂടിയാണ് കാർഗിൽ യുദ്ധം എന്ന് കെ എസ് ഇ എസ് എൽ കടുത്തുരുത്തി യൂണിറ്റ് പ്രസിഡണ്ട് സാബു ജോസഫ് പറഞ്ഞു....

കാർഗിൽ വിജയ് ദിസ് ആചരണത്തിന്റെ ജൂബിലി വർഷത്തിൽ കെ എസ് ഇ എസ് എൽ കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകിട്ട് കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗന ജാഥ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ, തളി യിൽ മഹാദേവക്ഷേത്രം, സെൻട്രൽ ജംഗ്ഷൻ ചുറ്റി ഓഫീസിൽ എത്തിച്ചേർന്നപ്പോൾ, സംഘടനയുടെ പ്രവർത്തകരും വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

വിമുക്തഭട ഭവനിൽ ചേർന്ന് അനുസ്മരണ സമ്മേളനത്തിൽ കെ എസ് ഇ എൽ കടുത്തുരുത്തി യൂണിറ്റ് പ്രസിഡണ്ട് സാബു ജോസഫ്,സെക്രട്ടറി എം വി വർക്കി, ജില്ലാ ജോയിൻ സെക്രട്ടറി തോമസ് മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കെ ഡി സോമൻ,ടിപി ജോർജ്, വിഎസ് ജോസഫ് എന്നിവർ ജാഥയ്ക്ക് നേതൃത്വം കൊടുത്തു.

 അനുസ്മരണ സമ്മേളനത്തിൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കുകയും, 1999 ജമ്മു കാശ്മീരിലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.


 

Follow us on :

More in Related News