Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 11:02 IST
Share News :
മുദ്രപത്ര ക്ഷാമം; കോൺഗ്രസ് ട്രഷറി ഓഫീസ് ഉപരോധിച്ചു
പറവൂർ: മുദ്രപത്ര ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ പറവൂർ ട്രഷറി ഓഫീസ് ഉപരോധിച്ചു.
സാധാരണ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കുറഞ്ഞ തുകയ്ക്കുള്ള
20, 50, 100, 200 രൂപ പത്രങ്ങൾ കിട്ടാതായിട്ട് മാസങ്ങളായി. പറവൂർ നഗരത്തിലെ മുദ്രപത്രക്ഷാമം വളരെയധികം രൂക്ഷമാണ്., കുറഞ്ഞ വിലയ്ക്കുള്ള സ്റ്റാമ്പ് കിട്ടാത്ത മൂലം ആളുകൾ ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾക്ക് പകരം കൂടുതൽ വിലയ്ക്കുള്ള പത്രങ്ങൾ വാങ്ങേണ്ടി വരുന്നു. പലതവണ സർക്കാർ ഈ സ്റ്റാമ്പ് ആക്കുമെന്ന് പറഞ്ഞെങ്കിലും യാതൊരു വിധ നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു, യൂ ഡിഎഫ് മണ്ഡലം ചെയർമാൻ. അനുവട്ടത്തറ, എൻ മോഹനൻ, രമേശ്. ഡി. കുറുപ്പ്, ജോസ് മാളിയേക്കൽ സോമൻ മാധവൻ, പൗലോസ് വടക്കഞ്ചേരി, കെ. പി തോമസ്, ജഹാംഗീർ തോപ്പിൽ, സുധീർ കാഞ്ഞിരപ്പറമ്പിൽ
തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.