Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി രാജീവിൻ്റെ സ്നേഹവീട് പദ്ധതിയിൽ വീടിന് കല്ലിട്ടു

31 Oct 2024 21:51 IST

Anvar Kaitharam

Share News :

മന്ത്രി രാജീവിൻ്റെ സ്നേഹവീട് പദ്ധതിയിൽ വീടിന് കല്ലിട്ടു


പറവൂർ: കൊങ്ങോർപ്പിള്ളി ഒളനാട് ആശാരിപറമ്പിൽ ശ്രീജ അനൂപിനും രണ്ട് മക്കൾക്കും മന്ത്രി പി രാജീവ് നടപ്പാക്കുന്ന സൗജന്യ ഭവന പദ്ധതിയായ സ്നേഹവീട് പദ്ധതിയിൽ വീടൊരുങ്ങുന്നു.

ഒളനാട് എൽപി സ്കൂളിൽ പാചകത്തൊഴിലാളിയായ ശ്രീജയുടെ ഭർത്താവ് അനൂപ് രണ്ട് വർഷം മുമ്പ് മരിച്ചു. ഒമ്പതും, ഏഴും ക്ലാസുകളിൽ പഠിക്കുന്ന പറക്കമുറ്റാത്ത കുട്ടികളുമായാണ് ശ്രീജയുടെ ജീവിതം. എട്ടു ലക്ഷം രൂപ ചിലവിൽ 500 ചതുരശ്രയടിയിലുള്ള വീടാണ് നിർമിക്കുന്നത്. വീടിൻ്റെ കല്ലിടൽ കർമ്മം മന്ത്രി രാജീവ് നിർവ്വനിച്ചു.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുദ്-കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇൻകൽ എന്നിവരുടെ സാമ്പത്തിക സഹായത്തോടെ രാജഗിരി ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കുന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രതീഷ്, നഗരസഭാധ്യക്ഷരായ എം ഡി സുജിൽ, സീമ കണ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി എം മനാഫ്, സുരേഷ് മുട്ടത്തിൽ, ജില്ല പഞ്ചായത്തംഗങ്ങളായ കെ വി രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, സുദ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് സജു മാത്യു, രാജഗിരി കോളേജ് പ്രിൻസിപ്പൽ എം ഡി സാജു എന്നിവർ സംസാരിച്ചു.





Follow us on :

More in Related News