Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 23:31 IST
Share News :
വൈക്കം: യു ഡി എഫ് നേതൃത്വംനൽകുന്ന വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.റ്റി.സുഭാഷിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. എട്ട് എൽഡി എഫ് അംഗങ്ങളും സി.പി.എം വിമത അംഗവും ചേർന്ന് നൽകിയ അവിശ്വാസപ്രമേയം കൗൺസിലിൽ ക്വാറം തികയാത്തതിനാൽ തള്ളിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. അതെ സമയം അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ ബി ജെ പി അംഗങ്ങൾ ഉൾപ്പടെ മാറി നിന്നത് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.