Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 18:29 IST
Share News :
കോടശേരി.പഞ്ചായത്തിലെ കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകും വിധത്തില്‍ ചായ്പന്‍കുഴി സെന്ററില്‍ ബാങ്കിങ്ങ് സൗകരൃം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് കാരുണ്യ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ലീഡ് ബാങ്ക് കമ്മിറ്റി ചെയര്‍മാനോടാവശൃപ്പെട്ടു
രണ്ടുകൈ,വീരന്‍ചിറ,ചൂളക്കടവ്,വെട്ടിക്കുഴി,പീലാര്‍മുഴി,ചെബന്‍കുന്ന്, ചായ്പന്‍കുഴി, എന്നീ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ബാങ്ക് വളരെയധികം ഉപകാരപ്പെടും. കൂടാതെ അതിഥി തൊഴിലാളികള്‍ക്കും ഏറെ പ്രയോജനപ്പെടും. ചായ്പന്‍കുഴിയില്‍ യൂ.പി.സ്‌ക്കൂള്‍,ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മൃഗാശുപത്രി, ഫോറസ്റ്റ് ഓഫീസ്, റബ്ബര്‍ സൊസൈറ്റി, ക്ഷീരസംഘം, പളളി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് വന്നാല്‍ ഏറെ ഉപകാരമാകുമെന്ന് ചൂണ്ടിക്കാട്ടി സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ക്കും ചാലക്കുടി കാനറ ബാങ്ക് മാനേജര്‍ക്കും കാരുണ്യ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് പ്രസിഡന്റ് കെ.എം.ജോസ് നിവേദനം നല്കി.
Follow us on :
Tags:
More in Related News
Please select your location.