Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 09:35 IST
Share News :
റോഡു നിർമ്മാണത്തിൽ വീഴ്ചവരുത്തിയ കരാറുകാരനെതിരെ നടപടി
പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ ഏറ്റെടുത്ത റോഡുകളുടെ നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.
നബാര്‍ഡിന്‍റെ ധനസഹായത്തോടെ റോഡുകളില്‍ ആധുനിക രീതിയില്‍ ബി.എം.ബി.സി.ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 10 കോടി രൂപയുടെ പ്രവർത്തികളാണ് അബൂബക്കര്‍ സിദ്ധിക്ക് എന്നയാൾ 2022 സെപ്തം. 12 ന് ഏറ്റെടുത്തത്. എന്നാല്‍ പ്രവര്‍ത്തി ആരംഭിക്കുവാന്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് പല തവണ മീറ്റിംഗുകള്‍ നടത്തിയെങ്കിലും ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കാനായില്ല.
ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരം എഗ്രിമെന്‍റ് റദ്ദ് ചെയ്ത് കരാറുകാരന്‍റെ നഷ്ടോത്തരവാദിത്വത്തില്‍ പുനര്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി സതീശന്‍ വാർത്താ കുറിപ്പിൽ പറഞ്ഞു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം മാറിയശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും.
Follow us on :
Tags:
More in Related News
Please select your location.