Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 10:48 IST
Share News :
മുക്കം:മോഷണ ശ്രമത്തിനെന്ന് ബലമായ സംശയം രാത്രിയിൽ ഭക്ഷണ പാചകത്തിനിടയിൽ വീടിൻ്റെ പുറത്ത് സ്ഥാപിച്ച ഗ്യാസ് സിലിണ്ടർ ഓഫാക്കിയതായി വീട്ടുകാരുടെ പരാതി. ഈസ്റ്റ് ചേന്ദമംഗല്ലൂർ എടക്കണ്ടി അബ്ദുൽ അസീസിൻ്റെ വീട്ടിലെ പുറത്ത് സുരക്ഷിതമായി സ്ഥാപിച്ച പാചക വാതക സിലിണ്ടറാണ് ശനിയാഴ്ച്ച രാത്രി 8 മണിയോടെ പെട്ടെന്ന് ഓഫായത്. അൽപ്പം മുമ്പ് സമീപത്തെ പാത്രങ്ങൾ ഇളകി വീഴുന്ന ശബ്ദവും കേട്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. മൂന്നാഴ്ച്ച മുമ്പ് സ്ഥാപിച്ച സിലിണ്ടർ പെട്ടെന്ന് ഗ്യാസ് തീർന്നതിലും അപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. വീട്ടമ്മ വിവരമറിയച്ചതിനടർന്ന് അങ്ങാടിയിൽ പോയ വീട്ടുടമയെത്തി അയൽ വാസിയുടെ വീട്ടിൽ നിറച്ച് വെച്ച് ഗ്യാസ് സിലിണ്ടർ കൊണ്ട് വന്ന് പകരം ഫിറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഗ്യാസ്സ് ഓഫാക്കി നിലയിൽ കണ്ടത്. ഗ്യാസ് ഓൺ ചെയ്തപ്പോൾ വീണ്ടും കത്തുകയുണ്ടായി. ഗ്യാസ് തീർന്നതല്ല ആരോ ഓഫാക്കിയതെന്ന് മനസ്സിലായത്. ഓഫായ ഗ്യാസ് സിലിണ്ടർ ശരിയാക്കാൻ വീട്ടമ്മ പുറത്തിറങ്ങുമ്പോൾ മോഷണംനടത്താനുള്ളപദ്ധതിയായിരിക്കുമെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. മിക്ക വീടുകളിലും അപകടം ഒഴിവാക്കാൻ ഗ്യാസ് സിലിണ്ടർ വീടിൻ്റെ പുറത്താണ് സംവിധാനിച്ചിരിക്കുന്നത്. വീട്ടമുറ്റങ്ങളിലെ വെ ള്ളത്തിൻ്റെ ടാപ്പുകൾ തുറന്നിട്ടുള്ള മറവിൽ മോഷണങ്ങൾ പലയിട ങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ ഓഫാക്കിയതടക്കം ഐടെക് രീതിയിലേക്ക് മോഷ്ടാക്കൾ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 12 മണിക്ക് വിളിപ്പാടകലെയുള്ള ഈസ്റ്റ് ചേന്ദമംഗല്ലൂരിലെ കെ.സി.ആർ അൻവർ സലിമിൻ്റെ വീട്ടിലെ മുൻവാതിൽ തകർത്ത് കള്ളൻ അകത്ത് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ജനൽ തുറക്കുന്ന ശബ്ദം കേട്ട് കള്ളൻ ഇരുട്ടിൻ്റ മറവിൽ ഓടി മറയുകയായിരുന്നു. കഴിഞ്ഞ മാസമാണ് താമരശ്ശേരിയിലെ ഒരു കുടുംബം ഉംറക്ക് വീട് പൂട്ടിയ പോയ സമയത്ത് വീടിൻ്റെ മുൻവാതിൽ തകർത്ത് കള്ളൻ അകത്ത് കടന്ന് ആഭരണങ്ങളും പണവും കവർന്നിരുന്നത് മീഡിയകൾ വാർത്തയാക്കിയിരുന്നു. രാത്രിയിലും, പകലും പ്രദേശങ്ങളിലെ ത്തുന്ന അപരിചിതരെ പറ്റി ജാഗ്രതയുണ്ടാവണമെന്നാണ് ചൂണ്ടി കാണിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ്സിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
Follow us on :
Tags:
More in Related News
Please select your location.