Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൽ വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

02 Nov 2024 15:50 IST

santhosh sharma.v

Share News :

വെള്ളൂർ: സമുദായാചാര്യൻ മന്നത്ത് പത്മനാഭനെക്കുറിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നടത്തുന്ന 'മന്നം നവോത്ഥാന സൂര്യൻ' എന്ന പരിപാടിയുടെ ഭാഗമായി 1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൽ വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസ്സിൻ്റെ ഉദ്ഘാടനം മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ വാസുദേവൻ നായർ നിർവ്വഹിച്ചു. സമുദായാചാര്യൻ സ്ത്രീ മുന്നേറ്റത്തിനും ആതുര സേവനത്തിനും നൽകിയ മഹത്തായ പ്രവർത്തനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് പരിപാടി. രാജഗിരി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ഡോ ശ്രീലക്ഷ്മി ,ഡോ അമൃത എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കരയോഗം സെക്രട്ടറി എൻ. എൻ സുരേഷ് കുമാർ, കാരിക്കോട് ശ്രീ മഹാദേവർക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഒ. ടി രാമചന്ദ്രൻ നായർ, ദീപു കുമാർ, അരുൺകുമാർ കെ. എ, എം. എൻ രാജപ്പൻ നായർ, വേണുഗോപാൽ, കെ. റ്റി ശശിധരൻ നായർ, ജിജി സുരേഷ്, വനിതാ സമാജം സെക്രട്ടറി മായാദേവി .എസ്, വിജയരാജൻ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News