Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുജനാരോഗ്യ ശല്ല്യം : പാൻ മസാല വിൽപ്പന കേന്ദ്രം ആരോഗ്യവിഭാഗം ഒഴിപ്പിച്ചു.

24 Jun 2024 15:37 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പെരുവ - വൈക്കം റോഡ് കയ്യേറി ടൗണിൽ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന പാൻ മസാല വില്പനകേന്ദ്രം പൊതുജനാരോഗ്യ ശല്ല്യത്തേത്തുടർന്ന് ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. ആശുപത്രിയുടെയും മറ്റ് കച്ചവട സ്ഥാപനങ്ങളുടെയും സമീപത്തായി ലോട്ടറിവില്പന എന്ന പേരിൽ തുടങ്ങി പിന്നീട് പാൻ മസാല വില്പനകേന്ദ്രമായി മാറിയ ഈ കടയും പരിസരവും എന്നും വൈകുന്നേരമാകുന്നതോടെ പാൻ മസാല ഉപയോഗിക്കുന്ന അതിഥി തൊഴിലാളികളുടെ താവളമായി മാറുകയായിരുന്നു. പൊതുവഴിയാകെ പാൻ മസാല ചവച്ചുതുപ്പി നടക്കാൻ അറയ്ക്കുന്ന തരത്തിൽ വൃത്തികേടാക്കിയും പരിസരത്തെ വീടുകളുടെയും കടകളുടെയും പെയിന്റടിച്ച മതിലും ചുവരും ചുണ്ണാമ്പുതേച്ചു വികൃതമാക്കിയും ഇവർ ഉണ്ടാക്കുന്ന ശല്ല്യത്തേക്കുറിച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു. രാത്രിയിൽ ഇവിടെ രഹസ്യമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും നാട്ടുകാർ പറഞ്ഞു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കടയിൽ നിന്നും പൂപ്പൽ പിടിച്ചതും മനുഷ്യോപയോഗത്തിന് ഹാനികരമായ രീതിയിൽ സൂക്ഷിച്ചിരുന്നതുമായ പുകയിലയും പാൻ മസാല ചേരുവകളും പിടിച്ചെടുത്തു നശിപ്പിച്ചു. പെരുവ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഉണ്ണികൃഷ്ണൻ, സജിത തമ്പി എന്നിവരടങ്ങിയ സംഘമാണ് നടപടിയെടുത്തത്.

Follow us on :

More in Related News