Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 16:11 IST
Share News :
വൈക്കം: വഴിയോരക്കച്ചവടക്കാരെ അനധികൃതമായി നീക്കം ചെയ്യുന്നതിനെതിരെ സിപിഐ യുടെയും എ ഐ റ്റി യു സി യുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നിയമാനുസൃതമല്ലാതെ പോലീസ് സഹായത്തോടെ മുനിസിപ്പാലിറ്റി പിടിച്ചെടുത്ത തൊഴിലാളികളുടെ ഉപകരണങ്ങൾ തിരികെ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകി. ഉപകരങ്ങളും മറ്റും
തിരികെ വാങ്ങുന്നതിനായി സംഘടിപ്പിച്ച യോഗം എ ഐ റ്റി യു സി സംസ്ഥാന വക്കിംഗ് കമ്മിറ്റി അംഗം റ്റി. എൻ രമേശൻ ഉദ്ഘാടനം ചെയ്തു. വഴിയോരക്കച്ചവട യൂണിയൻ മണ്ഡലം പ്രസിഡന്റ് കെ. വി സുമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു വി കണ്ണേഴൻ,
എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം ഡി. രഞ്ജിത്കുമാർ, കെ. അജിത് എക്സ് എം എൽ എ, എൻ. അനിൽബിശ്വാസ്, കെ.വി ജീവരാജൻ, അശോകൻ വെള്ളവേലി, സുകു, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.