Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 20:36 IST
Share News :
പെരുമണ്ണ : കേരളസർക്കാർ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതി ജില്ലയിൽ ആദ്യം പൂർത്തീകരിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. സർവ്വേ നടത്തി പഠിതാക്കളെ കണ്ടെത്തുകയും തുടർന്ന് പഠിതാക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ വളണ്ടിയർമാരെ ഉപയോഗിച്ച് കൊണ്ട് പഠിപ്പിക്കുകയും ഇത് കൃത്യമായി ഇവാലേഷൻ നടത്തി കൊണ്ടാണ് 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. സർട്ടിഫിക്കറ്റ് കോഴിക്കോട് ജില്ലാ കലക്ടർ സ്നേ ഹിൽകുമാർ ഐഎഎസിൽ നിന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിപുത്തലത്ത് ഏറ്റ് വാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ , സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, മെമ്പർമാരായ സുധീഷ് കൊളായി. സി പി ആമിനാബിടീച്ചർ, സ്മിത പറക്കോട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ,സാക്ഷരത പ്രേരക വിലാസിനി ടീച്ചർ , മുതിർന്ന പഠിതാവ് കാർത്ത്യായനി പാലാ ഞ്ചേരി മേത്തൽ എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.