Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സെന്റ് ലിറ്റിൽ തെരാസാസ് സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം; ഒക്ടോബർ 25 ന് തുടക്കം.

22 Oct 2024 23:48 IST

santhosh sharma.v

Share News :

വൈക്കം : വൈക്കം സെന്റ് ലിറ്റിൽ തെരാസസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം 2024 ഒക്ടോബർ 25 ന് തുടങ്ങും.  75 ദിവസം നീണ്ടുനിൽക്കുന്ന ഡയമണ്ട് ഡയസ് ഡോണ്ട്സ് എന്ന പേരിൽ ആഘോഷ പരിപാടികളാണ് ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

സമീപ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കബഡി മത്സരം, എക്സിബിഷൻ, വീഡിയോ പ്രസന്റേഷൻ,മോട്ടിവേഷൻ ക്ലാസുകൾ,കരിയർ ഗൈഡൻസ് ക്ലാസുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് വിവിധ ദിവസങ്ങളിൽ നടത്തപ്പെടുന്നതെന്ന്

സ്കൂൾ മാനേജർ ഡോക്ടർ റവ ഫാദർ ബർക്കുമാൻസ് കോടയ്ക്കൽ, സ്കൂൾ പ്രിൻസിപ്പൽ സില്‍വി തോമസ്,ഹെഡ്മിസെട്രസ് മിനി അഗസ്റ്റിൻ, കൺവീനർ മാത്യു കൂടലി, പിടിഎ പ്രസിഡൻ്റ് എൻ. സി തോമസ്, ഡോക്ടർ ഫാദർ ജ്യോതിസ് പോത്താറ, മാത്യു കോടാലി ചിറ എന്നിവർ പറഞ്ഞു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മാണ്ഡ്യാ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.സ്കൂളിന്റെ തിലകക്കുറിയായി ജൂബിലി മെമ്മോറിയൽ ആഡിറ്റോറിയത്തിൻ്റെ പൂർത്തീകരണവും, നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുന്നതിനുള്ള ചാരിറ്റിയും ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

 25 ന് രാവിലെ 9.30ന് വൈക്കം വെൽഫയർ സെൻറിൽ നിന്ന് സ്കൂൾ അങ്കണത്തിലേക്ക് വിളംബര ഘോഷയാത്ര നടത്തും. 

 2025 ജനുവരി 7, 8 തീയതികളിൽ നടത്തപ്പെടുന്ന സമാപന ആഘോഷങ്ങളിൽ കേന്ദ്ര സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ നേതാക്കളും, വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കും.

Follow us on :

More in Related News