Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 23:59 IST
Share News :
തിരൂരങ്ങാടി: കരുണ ഹോസ്പിറ്റൽ മാലിന്യം പുറന്തള്ളുകയും നിയമ ലംഘനം തുടരുകയും ചെയ്യുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് ഹോസ്പിറ്റൽ പരിസരത്ത് രണ്ടാംഘട്ട സമരം സംഘടിപ്പിക്കുമെന്ന് പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ, കൺവീനർ നൗഫൽ ഫാറൂഖ് പള്ളിപ്പടി തുടങ്ങി ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
ഹോസ്പിറ്റൽ കോമ്പൗണ്ടിന് വെളിയിലേക്ക് ബയോമെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ള ദ്രവ മാലിന്യങ്ങൾ പരന്നൊഴുകി അടുത്ത വീടുകളിലെ കിണറുകളിലെ വെള്ളമാകെ മലിനമാവുകയും ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് ഉയർന്ന് വന്നത്. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഒട്ടനവധി ചട്ടലംഘനങ്ങളാണ് ഈ ആശുപത്രിയിൽ കണ്ടെത്തിയത്. ഈ അടുത്തായി ആശുപത്രിയുടെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നഗരസഭ ഉത്തരവിടുകയും ചെയ്തിരുന്നു.
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ശുദ്ധജലമില്ലാതെ അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദുരിതബാധിതരോടൊപ്പം ചേർന്ന് അവകാശ സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമാവാൻ ഏവരും തയ്യാറാവണമെന്നും ഫെബ്രുവരി 7 ന് രാവിലെ 9 മണിക്ക് ഹോസ്പിറ്റൽ പരിസരത്ത് സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു
Follow us on :
Tags:
Please select your location.