Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 15:45 IST
Share News :
കൊച്ചി: പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കേസ് പരിഗണിക്കവെ കോടതി വിമർശിച്ചു. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് പറഞ്ഞ കോടതി ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും വ്യക്തമാക്കി.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിൽ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.