Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേ കോടാലിയില്‍ ജൈവ കര്‍ഷക ചന്ത ആരംഭിച്ചു

09 Dec 2024 09:48 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കിഴക്കേ കോടാലിയില്‍ ജൈവ കര്‍ഷക ചന്ത ആരംഭിച്ചു

കോടാലി: കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കിഴക്കേ കോടാലിയില്‍ ജൈവ കര്‍ഷക ചന്ത ആരംഭിച്ചു . മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജൈവ കര്‍ഷക സമിതി ജില്ല പ്രസിഡന്റ് ടി.എ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തിരുവനന്തപുരം തണല്‍ സംഘടനയുടെ സ്ഥാപകാംഗം എസ്. ഉഷ ജനിതക മാറ്റം വരുത്തിയ വിളകള്‍ നാടിനാപത്ത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ബി. സതീഷ് , ജില്ല സെക്രട്ടറി എം.സി. നിഷ , ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി. വേലായുധന്‍, ടി.ഡി. ജയപാലന്‍ യൂണിറ്റ് സെക്രട്ടറി വി.യു ഗിരിജ , ടി.പി. വിനയന്‍, വിജിത വിനയന്‍, സുനിത ബാലന്‍, സി.എസ്. ഷാജി , പി.എം.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജൈവ കര്‍ഷക ചന്തയില്‍ നിന്ന് രാസവളമോ രാസകീടനാശിനിയോ ഉപയോഗിക്കാതെ കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും. ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ ഈ ചന്തയില്‍ എത്തിക്കുന്നവര്‍ക്ക് തുല്യമായ വിലക്കുള്ള മറ്റു ഉല്‍പ്പന്നങ്ങള്‍ ചന്തയില്‍ നിന്ന് വാങ്ങികൊണ്ടുപോകാനും കഴിയും.


Follow us on :

More in Related News