Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്ഷ്യ സുരക്ഷയൊരുക്കി തിരുവൈരാണിക്കുളം ക്ഷേത്രം

08 Sep 2024 11:03 IST

Prasanth parappuram

Share News :

അങ്കമാലി: നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഒരു വർഷം പിന്നിടുന്നു. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി. പ്രത്യേകിച്ച് ഓണക്കാലത്ത് ഭക്ഷ്യ സാധനങ്ങളുടെ അമിത വിലയിൽ നിന്ന് രക്ഷ നേടാം.

പദ്ധതി പ്രകാരം ക്ഷേത്ര ട്രസ്റ്റിന്റെ പരിധിയിൽ ജാതിമത ഭേദമെന്യേ എല്ലാ കുടുംബങ്ങൾക്കും 10 ഇനം പലവ്യഞ്ജന സാധനങ്ങൾ കുറഞ്ഞ വിലയിൽ എല്ലാ മാസവും വിതരണം ചെയ്യുന്നു. ഓരോ മാസവും നിശ്ചിത ദിവസത്തിലാണ് വിതരണം. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ തിരുവൈരാണിക്കുളം ജംക് ഷനിലുള്ള കെട്ടിടത്തിലാണ് വിതരണം നടക്കുന്നത്.

അരിയും പഞ്ചസാരയും വെളി ച്ചെണ്ണയും അടക്കമുള്ള സാധന ങ്ങൾ പൊതു മാർക്കറ്റിലെ വിലയിൽ നിന്ന് 10 രൂപ വരെ കുറച്ചാ ണ് വിതരണം നടത്തുന്നത്.

ക്ഷേത്ര ട്രസ്റ്റിന്റെ പരിധിയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ കാർഡ് നൽകിയിട്ടുണ്ട്. ഇതിൽ 350ൽ അധികം കുടുംബങ്ങൾ നിലവിൽ പദ്ധതി യുടെ ഗുണഭോക്താക്കളാണ്. 12 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി ഒരു വർഷം ക്ഷേത്രട്രസ്റ്റ് സബ്സിഡി നൽകുന്നത്. പദ്ധതിയുടെ ഒന്നാം വാർഷിക ത്തോടനുബന്ധിച്ച് ഈ മാസ ത്തെ കിറ്റിനൊപ്പം പാലട പാക്ക റ്റും സൗജന്യമായി നൽകും. എല്ലാ വീട്ടുകാർക്കും ഗുണനില വാരമുള്ള ഭക്ഷ്യ വസ്തുക്കൾ കു റഞ്ഞ നിരക്കിൽ നൽകുകയാണ് ലക്ഷ്യമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാര വാഹികൾ പറഞ്ഞു.  



Follow us on :

More in Related News