Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈഫിൽ പ്രതിസന്ധി; എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി

15 Oct 2024 19:42 IST

Anvar Kaitharam

Share News :

ലൈഫിൽ പ്രതിസന്ധി; എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി


പറവൂർ: ലൈഫ് - പിഎംഎവൈ ശുണഭോക്താക്കളെ ദുരിതത്തിലാക്കുന്ന നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കളോടൊപ്പം എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി.

നഗരസഭയുടെ അനാസ്ഥ മൂലം 110 ഓളം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്ന് സമരക്കാർ ആരോപിച്ചു. നഗരസഭയുടെ നിർദേശാനുസരണം നിലവിലുള്ള വീടുകൾ ഇവർ പൊളിച്ചു കളഞ്ഞിരുന്നു. പുതിയ വീടിൻ്റെ നിർമാണം തുടങ്ങിയെങ്കിലും ഗഡുക്കൾ നൽകാത്തതിനാൽ ജോലികൾ നിലച്ച അവസ്ഥയിലാണ്. പ്രായമായവർ ഉൾപ്പടെയുള്ള ഗുണ്ടഭോക്താക്കൾ മാസങ്ങളായി നഗരസഭയിൽ കയറിയിറങ്ങിയെങ്കിലും പണം എന്ന് കൊടുക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി പറയാൻ നഗരസഭ ഉദ്യോഗസ്ഥർക്കാകുന്നില്ല.

കഴിഞ്ഞ തവണ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ പിഎംഎവൈ - ലൈഫ് സ്കീമിനായി വളരെ തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയിരുന്നത്. ജനറൽ വിഭാഗത്തിനും എസ് സി വിഭാഗത്തിനും ആറ് ലക്ഷം രുപ വീതമാണ് നീക്കിവച്ചത്.

പണം കുറവുള്ള നഗരസഭകൾ ഹഡ്കോ പോലുള്ള ഏജൻസികളിൽ നിന്ന് വായ്പയെടുത്ത് നൽകണമെന്ന സർക്കാർ നിർദ്ദേശം സമയബന്ധിതമായി നടപ്പിലാക്കാനും പറവൂർ നഗരസഭക്കായിട്ടില്ല. വീടിൻ്റെ വാർക്ക കഴിഞ്ഞവർക്കും ഒരു ഗഡു പോലും ഇതുവരെ നൽകാനായിട്ടില്ല. ഇത് ഗുണഭോക്താക്കളെ കടക്കെണിയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് ടി വി നിഥിൻ പറഞ്ഞു. കൗൺസിലർമാരായ കെ ജെ ഷൈൻ, എൻ ഐ പൗലോസ്, ജ്യോതി ദിനേശൻ, എം കെ ബാനർജി, ജയദേവാനന്ദൻ, ആർ എസ് സജിത, നിമിഷ രാജൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News