Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 12:18 IST
Share News :
കൊച്ചി: സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ച് ശ്രുതി. ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് നടന്നത്. 40 യുവതി യുവാക്കളുടെ സമൂഹവിവാഹ ചടങ്ങില്‍ നേരത്തെ ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹവും നടത്താൻ ഉദ്ധേശിച്ചിരുന്നു. വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി കാറപകടത്തില്‍ ജെന്‍സണ്‍ മരണപ്പെടുന്നത്.
‘അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം’ എന്ന മമ്മൂട്ടിയുടെ നിർദേശപ്രകാരം ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സമദ് അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ ചെയ്തു. സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.