Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല കുരിശുമുടി തീര്‍ഥാടനത്തിന് തിരക്കേറുന്നു

23 Feb 2026 09:41 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

കനകമല കുരിശുമുടി തീര്‍ഥാടനത്തിന് തിരക്കേറുന്നു


കൊടകര കനകമല കുരിശുമുടി നോമ്പുകാലതീര്‍ഥാടനത്തിന് തിരക്കേറുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ കൂട്ടമായാണ് കുരിശുമുടി കയറാനെത്തുന്നത്. അടിവാരം പള്ളിയില്‍ നിന്ന് കുരിശിന്‍ന്റെ വഴി പ്രാര്‍ഥന ചൊല്ലികൊണ്ട് കുരിശുമുടി കയറുന്ന വിശ്വാസികള്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങിയാണ് മലയിറങ്ങുന്നത്. 

രാത്രിയില്‍ മലകയറാനെത്തുന്ന തീര്‍ഥാടകര്‍ക്കായി സ്ലീവാപാതയില്‍ വഴിവിളക്കുകലും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് അടിവാരത്ത് വിപുലമായ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ പ്രഥമശുശ്രുഷ നല്‍കുന്നതിനും ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിനുമായി വളന്റിയര്‍മാരുടെ സേവനവും സ്ജ്ജമാക്കിയിട്ടുള്ളതായി തീര്‍ഥാടന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


Follow us on :

More in Related News