Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 21:25 IST
Share News :
രാജാക്കാട്: രാജാക്കാട് മൂന്നുറേക്കറിന് സമീപം ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏലക്കായ മോഷ്ടിച്ചു വില്പന നടത്തിയ 2 പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം സ്വദേശി കര്‍ണരാജ(28), മാവടി ചന്ദനപ്പാറ സ്വദേശി
മുത്തുക്കറുപ്പന്‍(31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 ന് രാത്രി 11 ന് മുന്നൂറേക്കര്‍ ഓമ്പളായില്‍ എസ്റ്റേറ്റിന്റെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 52 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ ആണ് പ്രതികള്‍ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത ശേഷം മോഷ്ടിച്ചത്. മോഷ്ടിച്ച ഏലക്കായ രണ്ടാം പ്രതി മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയില്‍ വിറ്റു. തുടര്‍ന്ന് ഒന്നാം പ്രതിയായ കര്‍ണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പന്‍ മടങ്ങി വന്നു. മുത്തുക്കറുപ്പന്റെ ഭാര്യയുടെ വീട് മല്ലിംഗാപുരത്താണ്. മോഷണം നടന്ന എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്ന
തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍
മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച പോലീസ് 27 ന്
വൈകുന്നേരം മല്ലിംഗാപുരം
മദ്യഷാപ്പിന് സമീപം വച്ച് കര്‍ണരാജയെ പിടികൂടി. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തുക്കറുപ്പനെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തത്. രാജാക്കാട് സി.ഐ വി.വിനോദ്കുമാര്‍, എസ്.ഐമാരായ സജി എന്‍.പോള്‍, കെ.എല്‍. സിബി, എസ്.സ.ിപി.ഒ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Follow us on :
More in Related News
Please select your location.