Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 19:10 IST
Share News :
തൊടുപുഴ :വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്
സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ'.
ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു.
മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ് സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. വിവിധ കമ്പനികളുടെ സിഎസ് ആർ ഫണ്ട് ലഭിക്കും എന്ന് വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികളും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു. 2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ,ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്,ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നത്.
നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു.
ആദ്യഘട്ടത്തിൽ ബുക്ക് ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്
നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു. പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തട്ടിപ്പ് സമാന തട്ടിപ്പ്കേസിൽ റിമാൻഡിൽ പോയിരുന്നു.
എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി.ജയകുമാർ ,
,ബിനോ ഭാർഗവൻ, സീനിയർ സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവർ ഉണ്ടായിരുന്നു.
Follow us on :
More in Related News
Please select your location.