Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂല്യനിർണയത്തിലെ അപാകത എ പ്ലസ് നഷ്ടപ്പെടുത്തി; ഒടുവിൽ പുനർ മൂല്യനിർണയത്തിലൂടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഫാത്വിമ നാജിയ വി പി

30 May 2024 11:54 IST

Preyesh kumar

Share News :

മൂല്യനിർണയത്തിലെ അപാകത എ പ്ലസ് നഷ്ടപ്പെടുത്തി; ഒടുവിൽ പുനർ മൂല്യനിർണയത്തിലൂടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഫാത്വിമ നാജിയ വി പി



മേപ്പയ്യൂർ :മേപ്പയ്യൂർ ജിവിഎച്ച്എസ്എസ്ൽ നിന്നും ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉറപ്പിച്ച് പരീക്ഷക്കിരുന്ന ഇരിങ്ങത്ത് കുലുപ്പ സ്വദേശിനി ഫാത്വിമ നാജിയ വി പിക്ക് റിസൾട്ട് വന്നപ്പോൾ ഒൻപത് എ പ്ലസും ഒരു എയുമാണ് ലഭിച്ചത്. ഇഷ്ട വിഷയമായ മാതൃ ഭാഷയിൽ എ പ്ലസ് നഷ്ടപ്പെട്ടതിൽ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അവളുടെ അധ്യാപകർ നിർബന്ധമായും റീവാലുവേഷന് കൊടുക്കണമെന്ന് പറയുന്നത്. അങ്ങിനെ റീവാലുവേഷന് കൊടുത്ത് കഴിഞ്ഞദിവസം റിസൾട്ട് വന്നപ്പോൾ മലയാളം വിഷയത്തിലും എ പ്ലസ് നേടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.


 200 രൂപ ഫീസ് കൊടുത്ത് ആൻസർ ഷീറ്റ് വാങ്ങിയപ്പോഴാണ് ചോദ്യം നമ്പർ ഏഴിന് മാർക്കിടാത്തതാണ് എ പ്ലസ് നഷ്ടപ്പെടാൻ കാരണമെന്ന് മനസ്സിലായത്. ഇങ്ങനെ സ്കൂളിലെ പല കുട്ടികളും റീവാലുവേഷന് കൊടുത്തപ്പോൾ മാർക്ക് വർദ്ധിക്കുകയും സ്കൂളിന് നേരത്തെ 188 ഫുൾ എ പ്ലസ് ലഭിച്ചതിൽ നിന്നും 203 ആയി ഉയരുകയും ചെയ്തു. അധ്യാപകർ പേപ്പർ മൂല്യനിർണയം നടത്തുമ്പോഴുള്ള ശ്രദ്ധ കുറവാണ് ഇത്തരത്തിലുള്ള മാർക്ക് പിഴവിന് കാരണമെന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. മേപ്പയ്യൂർ ജിവിഎച്ച്എസ്എസ് ലെ 10 ബി വിദ്യാർഥിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിനിൽ ഹിയ അക്കാദമിയിൽ ചേർന്ന് മെഡിക്കൽ എൻട്രൻസോടുകൂടി പ്ലസ് വൺ സയൻസിന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്. 


 അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിൽ ചെയ്യുന്ന കുലുപ്പ വി .പി. ശരീഫ് സീനത്ത് ദമ്പതികളുടെ ഏക മകളാണ് നാജിയ. ഏക സഹോദരൻ മുഹമ്മദ് ഹാഷിർ ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.

,

Follow us on :

More in Related News