Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ'ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.

19 Sep 2024 18:10 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കോട്ടയം നെഹ്‌റു യുവ കേന്ദ്രയുടെയും എൻ.എസ്.എസിന്റെ യും ആഭിമുഖ്യത്തിൽ സചിവോത്തമപുരം എ.എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളജിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് ക്യാമ്പയിന് തുടക്കമായത്. എ.എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ബി.ആർ. മിനി ഉദ്ഘാടനം നിർവഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അധ്യക്ഷത വഹിച്ചു. എ.എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് പ്രസംഗിച്ചു.

ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ഏകോപിപ്പിക്കുക. ശ്രമദാനപ്രവർത്തനങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ സമ്പൂർണശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെയാണ് നടത്തുന്നത്. നെഹ്‌റു യുവ കേന്ദ്ര, മൈ ഭാരത്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളിലും, നഗര പ്രദേശങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും


Follow us on :

More in Related News