Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൈബർ തട്ടിപ്പ്: കോഴിക്കോട് നിന്നും നഷ്‌ടപ്പെട്ടത് 28 കോടി

05 Jul 2024 07:44 IST

Enlight Media

Share News :

കോഴിക്കോട് കഴിഞ്ഞ ഒന്നരവർഷത്തിനിടെ കോഴിക്കോട് നഗരത്തിൽമാത്രം സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപയെന്ന് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ. ഇതിൽ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാൻ സാധിച്ചത്. ആകെ നഷ്ടമാകുന്ന തുകയുടെ പത്തു ശതമാനത്തിൽ താഴെ മാത്രമേ കണ്ടു പിടിക്കാൻ സാധിക്കുന്നുള്ളൂ. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും തടസ്സങ്ങളുണ്ട്. പലപ്പോഴും തട്ടിപ്പുകാർ രാജ്യത്തിനു പുറത്തായതിനാൽ അഞ്ചു ശതമാനത്തിൽ താഴെയാണ് അറസ്റ്റ് നടക്കുന്നത്. നിക്ഷേപങ്ങളിലും ഓൺലൈൻ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകൾ അടുത്തിടെ കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം ആകെ ഒൻപത് കേസുകൾ ഉണ്ടായിരുന്നത്, ഈവർഷം ആറുമാസംകൊണ്ട് 27 കേസുകളായി. വിവിധതരം സൈബർ തട്ടിപ്പുകൾക്ക് കഴിഞ്ഞവർഷം 110 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഈവർഷം ആറുമാസംകൊണ്ട് 61 കേസുകൾ രജിസ്റ്റർചെയ്തു. ഈ രംഗത്ത് ഊർജിതമായ ബോധവത്കരണപരിപാടികളുമായി രംഗത്തിറങ്ങാൻ സിറ്റി പോലീസ് നടപടികൾ ആരംഭിച്ചു. നഗരത്തിലെ എല്ലാ റെസിഡൻറ്സ് അസോസിയേഷനുകൾക്കും പ്രത്യേകം ബോധവത്കരണക്ലാസുകൾ വെള്ളിയാഴ്ചമുതൽ ആരംഭിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ രാജ്‌പാൽ മീണ അറിയിച്ചു.

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപ്പിടിത്തം; ഒരാൾക്ക് പരിക്ക്

സൈബർ വളണ്ടിയർമാരെ നിയോഗിക്കും

സൈബർ പോലീസ് അന്വേഷണത്തിനു പുറമെ പോലീസിനെയും നാട്ടുകാരെയും സഹായിക്കാൻ സൈബർ വളണ്ടിയർമാരെ നിയമിക്കും. ഇതിനകം 217 വൊളന്റിയർമാരെ തെരഞ്ഞെടുത്തു. ഇതിൽ നൂറുപേരുടെ പരിശീലനം പൂർത്തിയായി. നഗരത്തിൽ പൊതുജനങ്ങൾ ഒത്തുകൂടുന്ന റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം ബോധവത്കരണ സന്ദേശങ്ങൾ അച്ചടിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Follow us on :

More in Related News