Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂലേടം മേൽപ്പാലം ഗതാഗത യോഗ്യമാക്കണം: സിപിഎം മേൽപ്പാലത്തിൽ ധർണ നടത്തും

12 Dec 2024 23:56 IST

CN Remya

Share News :

കോട്ടയം: കോട്ടയം മൂലേടം മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിൽ വെള്ളിയാഴ്ച ധർണ നടത്തും. മൂലേടം മേൽപ്പാലത്തിനു സമീപത്താണ് ധർണ നടത്തുന്നത്. കോട്ടയത്തിന്റെ ജനപ്രതിനിധികളായ അഡ്വ. ഫ്രാൻസിസ് ജോർജ് എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വിഷയത്തിൽ അടിയന്തരമായി ഇടപെടുക, റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. രാവിലെ പത്തിന് നടക്കുന്ന ധർണ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News