Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 09:50 IST
Share News :
തലയോലപ്പറമ്പ്: വൃദ്ധസദനത്തിൽ കഴിയുന്ന സ്കൂളിലെ പൂർവ്വാധ്യാപികയായ ടീച്ചറെ സന്ദർശിച്ചും സ്നേഹം പങ്കുവെച്ചും കൊച്ചു കൂട്ടികൾ ശിശുദിനാഘോഷം വേറിട്ടതാക്കി. വടയാർ
ഇളങ്കാവ് ഗവൺമെൻ്റ് യു.പി.സ്കൂൾ കുട്ടികളാണ് പി.ടി.എ യുടെ നേതൃത്വത്തിൽ നെഹ്റു ജന്മവാർഷിക വാരാചരണത്തിൻ്റെ ഭാഗമായി അതിരമ്പുഴ കാരിസ് ഭവനിൽ കഴിയുന്ന ത്രേസ്യ ടീച്ചറെ സന്ദർശിച്ചത്. തൻ്റെ ശിഷ്യരുടെ കൊച്ചുമക്കൾ തന്നെ കാണാനെത്തിയപ്പോൾ ആനന്ദാശ്രുക്കളോടെ ടീച്ചർ അവരെ വാരിപ്പുണർന്നത് ടീച്ചർക്കൊപ്പം താമസക്കാരായ മറ്റ് വൃദ്ധമാതാക്കൾക്കെല്ലാം ഹൃദയസ്പർശിയായ അനുഭവമായി. ടീച്ചറുടെ ശിഷ്യനും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ രവിശങ്കർ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.ആർ റോഷൻ, ജയ്മോൻ, ഗ്രിഗറിച്ചൻ, ഷൈജി, അദ്ധ്യാപകരായ അജി. സി. ആർ. എ.പി. തിലകൻ എന്നിവരും നെഹ്റു വേഷത്തിൽ സ്കൂൾ ലീഡർ ആഷിക് ഷൈമോനും മറ്റു കുട്ടികളും സ്നേഹ സന്ദർശനത്തിൽ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം നൽകിയും തങ്ങളുടെ അരികിലേയ്ക്കെത്തിയ കുഞ്ഞുമക്കളെ നിറഞ്ഞ മനസ്സോടെയാണ് മുത്തശ്ശിമാർ സ്വീകരിച്ചത്. ജോലിയിൽ നിന്നും വിരമിച്ച് വർഷങ്ങൾക്കു ശേഷവും തന്നെ ഓർക്കുന്നവർ നാട്ടിലും സ്കൂളിലും ഉണ്ടെന്നത് ഏറെ സന്തോഷകരമാണെന്ന് ടീച്ചർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.