Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈത്താങ്ങായി മലയമ്മ സ്‌കൂള്‍ വിദ്യാര്‍ഥികളും

03 Sep 2024 20:22 IST

Basheer Puthukkudi

Share News :

ചാത്തമംഗലം: വയനാടിന് കൈത്താങ്ങായി മലയമ്മ സ്‌കൂള്‍ വിദ്യാര്‍ഥികളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  വിദ്യാര്‍ഥികള്‍ സമാഹരിച്ച 25000 രൂപ പി.ടി.എ. റഹിം എം.എല്‍.എ. ക്ക് കൈമാറി. ഗണിത പഠനോപകരണ പ്രദര്‍ശനവും സഹപാഠിക്ക് ഒരു മരവും പദ്ധതി എം.എംല്‍.എ. ഉദ്ഘാടനം ചെയ്തു. പി. സതീദേവി അധ്യക്ഷയായി. വി. ഷീബ, അബ്ദുള്‍ അസീസ് മുസ്ല്യാര്‍, ഫാത്തിമ ബീവി, ഇ. അബ്ദുള്‍ അസീസ്, എ.പി. ശ്രീജ, ലിയ ബിനോജ് എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സര വിജയികള്‍ക്ക് ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു.

Follow us on :

More in Related News