Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഡോഡ്ജ്ബോള്‍ ടൂര്‍ണമെന്റിന് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി.

20 Sep 2024 21:06 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന ഡോഡ്ജ്ബോള്‍ ടൂര്‍ണമെന്റിന് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. മോന്‍സ് ജോസഫ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഡോഡ്ജ്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നത്. കേരള ഡോഡ്ജ്ബോള്‍ അസോസിയേഷന്റെയും കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സ്‌പോര്‍ട്‌സ് മത്സരയിനങ്ങളില്‍ ഡോഡ്ജ്‌ബോള്‍ സജീവമാക്കുന്നതിന് സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഫാ.അജീഷ് കുഞ്ചിറക്കാട്ട് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെനി റോബിന്‍, ഡോഡ്ജ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ഉണ്ണികൃഷ്ണന്‍ ദാസ്, അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് റവ.ഡോ. വിനീഷ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നുമുള്ള 300 ലധികം കായികതാരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് നാളെ സമാപിക്കും.



Follow us on :

More in Related News