Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പൂർണമായി പരിഹരിക്കാൻ സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

09 Sep 2024 10:45 IST

CN Remya

Share News :

കോട്ടയം: തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സാങ്കേതിക പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അത് പരിശോധിക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

സമയബന്ധിതമായി പണിപൂർത്തിയാക്കാൻ സാധിക്കാത്ത വന്നതാണ് പ്രശ്നം. ഒരു വാൽവിൻ ഉണ്ടായ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസം. രണ്ടുദിവസം കൊണ്ട് തീർക്കാമെന്ന് ഉദ്ദേശിച്ചത് തുടങ്ങിയ പണികളാണ്. ഉദ്യോഗസ്ഥരെല്ലാം നല്ല നിലയിൽ ജോലി ചെയ്തു. എടുത്ത തീരുമാനങ്ങളിലാണ് ചില വീഴ്ച ഉണ്ടായത്. ഉദ്യോഗസ്ഥരിൽ നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നം മന്ത്രി.

Follow us on :

More in Related News